|    Jul 25 Tue, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രകൃതിവിരുദ്ധ പീഡനം: വൈദികന്‍ ഒളിവില്‍

Published : 15th July 2017 | Posted By: fsq

 

കല്‍പ്പറ്റ: മീനങ്ങാടിയിലെ ഒരു ബാലഭവനില്‍ അന്തേവാസികളായ 14, 15 വയസ്സുകാരായ ആണ്‍കുട്ടികളെ വൈദികന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭവന്റെ ചുമതലയുണ്ടായിരുന്ന ഫാ. സജി(ജോസഫ്-40)ക്കെതിരേ മീനങ്ങാടി പോലിസ് പോക്‌സോ, ഐപിസി 377, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തു. വൈദികന്‍ ഒളിവിലാണ്. താമരശ്ശേരി കുണ്ടുതോട് സ്വദേശിയായ ഇയാളെ രണ്ടാഴ്ച മുമ്പ് അങ്കമാലിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് വിദ്യാര്‍ഥികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ അമ്മമാരെ അറിയിക്കുകയും അവര്‍ പിടിഎ കമ്മിറ്റി വഴി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയും മീനങ്ങാടി പോലിസ് കഴിഞ്ഞദിവസം രാത്രി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മീനങ്ങാടി സിഐ പളനിക്കാണ് അന്വേഷണച്ചുമതല. പ്രതിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക