|    Aug 24 Thu, 2017 1:05 am
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 5th August 2017 | Posted By: fsq

 

കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ വയോധികനടക്കം മൂന്നുപേരെ കാളികാവ് പോലിസ് അറസ്റ്റ് ചെയ്തു. ഒരു വൃദ്ധനും രണ്ട് യുവാക്കളുമാണ് പിടിയിലായത്. ചോക്കാട് സ്വദേശി കണ്ണിയന്‍ മെഹബൂബ് (45), മാഞ്ചേരി ഹക്കീം (35), പൂഴിമ്മല്‍ ഗോവിന്ദന്‍ (67) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. 13 കാരനായ വിദ്യാര്‍ഥിയെ പല സ്ഥലങ്ങളിലുംവച്ച് ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക