|    May 23 Tue, 2017 10:42 am
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം: മുന്‍ പഞ്ചായത്തംഗം റിമാന്‍ഡില്‍

Published : 5th April 2016 | Posted By: SMR

തിരൂര്‍: വിദ്യാര്‍ഥിയായ 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍. തിരുനാവായ പഞ്ചായത്ത് മുന്‍ മെംബര്‍ എടക്കുളം വെള്ളാടത്ത് മൊയ്തീനെ(56)യാണ് തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പോലിസ് വരുന്നുവെന്ന വിവരം മനസ്സിലാക്കിയ പ്രതി തന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും മൊയ്തീനെ പിടികൂടിയത്. ആറു മാസത്തോളമായി പ്രതി വിദ്യാര്‍ഥിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നും പ്രതിയുടെ കാറില്‍ കയറ്റിക്കൊണ്ടു പോയി ബന്തര്‍ കടവില്‍ വച്ചായിരുന്നു പീഡിപ്പിച്ചിരുന്നതെന്നുമാണ് കേസ്. പ്രതിയുടെ കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day