|    Jan 22 Sun, 2017 7:24 am
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 4th April 2016 | Posted By: SMR

പുത്തനത്താണി: പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുന്നാവായ മുന്‍ പഞ്ചായത്ത് മെമ്പര്‍ എടക്കുളം വെള്ളാടത്ത് മൊയ്തീനെ(56)യാണ് കല്‍പ്പകഞ്ചേരി എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ മാതാവ് ചൈല്‍ഡ്‌ലൈനിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ൈചല്‍ഡ്‌ൈലന്‍ കല്‍പ്പകഞ്ചേരി എസ്‌ഐയെ വിവരമറിയിച്ചു. ആറു മാസത്തോളമായി പ്രതി വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവരുകയായിരുന്നു. പ്രതിയുടെ കാറില്‍ കയറ്റി കൊണ്ടുപോയി ബന്തര്‍ കടവില്‍ വച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. പ്രതിയുടെ സ്വിഫ്റ്റ് കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും എസ്‌ഐ പറഞ്ഞു. എഎസ്‌ഐ ശശികുമാര്‍, സിപിഒമാരായ അനില്‍ കുമാര്‍, ഹരീഷ്, ബുഷ്‌റ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക