|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രകൃതിവിരുദ്ധ പീഡനം: ഫുട്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍

Published : 28th August 2018 | Posted By: kasim kzm

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പരിശീലകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസല്‍ റഹ്മാനെ (37)യാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇയാള്‍ ഔദ്യോഗിക ഫുട്‌ബോള്‍ പരിശീലകനല്ല. അല്‍ജസീറ ഫുട്‌ബോള്‍ ക്ലബ് എന്നപേരില്‍ രൂപീകരിച്ച സാമൂഹിക മാധ്യമ കൂട്ടായ്മയിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥികളെ പരിശീലനത്തിനു കണ്ടെത്തിയിരുന്നത്. മാസം 200 രൂപ ഫീസ് ഈടാക്കി രാവിലെയും വൈകീട്ടും പരിശീലനം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിലെത്തിയ വിദ്യാര്‍ഥികളെ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. 14കാരന്റെ പരാതിയിലാണ് അറസ്റ്റ്. ചോദ്യംചെയ്തപ്പോഴാണു കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ച വിവരം പ്രതി സമ്മതിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss