|    Mar 30 Thu, 2017 6:29 pm
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം: പ്രതിയെ കോടതി വെറുതേ വിട്ടു

Published : 21st November 2015 | Posted By: SMR

കൊല്ലം: 11 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാരോപിച്ച് പരവൂര്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതേ വിട്ടു. പള്ളിയ്ക്കല്‍ പ്ലാച്ചിവിള വീട്ടില്‍ അനില്‍കുമാറിനെ(39)യാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എസ് ശാന്തകുമാരി കുറ്റവിമുക്തനാക്കിയത്.
2014 ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 12.30ന് പൂതക്കുളത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. വീടിനു മുമ്പില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയെ നാട്ടുകാര്‍ പിടിച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴിയും ഹാജരാക്കിയ രേഖകളും തമ്മിലുള്ള വൈരുദ്ധ്യം പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഭാര്യമായുള്ള വഴക്കിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍പ്പെടുത്തിയതാണെന്നാണ് പ്രതി കോടതിയില്‍ ബോധിപ്പിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. കല്ലൂര്‍ കൈലാസ്‌നാഥ് കോടതിയില്‍ ഹാജരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day