|    Dec 17 Sun, 2017 11:42 am
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം: പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നു പരാതി

Published : 11th November 2016 | Posted By: SMR

മാനന്തവാടി: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നു കുട്ടിയുടെ രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒക്ടോബര്‍ 23നു നടന്ന സംഭവത്തില്‍ അടുത്ത ദിവസം തന്നെ മാനന്തവാടി പോലിസില്‍ പരാതി  നല്‍കിയിരുന്നു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു  ശ്രമങ്ങളുമില്ല. സൈനികനായ പ്രതിക്കു വേണ്ടി ഭരണമുന്നണിയിലെ ചില നേതാക്കള്‍ പലതവണ തങ്ങളുമായി ബന്ധപ്പെടുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പറഞ്ഞു. സമ്മര്‍ദ്ദം കൊണ്ടാണ് പോലിസ് പ്രതിയെ പിടികൂടാത്തത്. ഗെയിം കളിക്കാമെന്നു പ്രലോഭിപ്പിച്ച് കുട്ടിയെ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയതായും രക്ഷിതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss