|    Oct 23 Mon, 2017 7:06 pm
FLASH NEWS

പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടല്ലാതെ മുന്നോട്ടു പോവാനാവില്ല: ജയറാം രമേശ്

Published : 8th August 2017 | Posted By: fsq

 

ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടല്ലാതെ സമൂഹത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് മുന്‍കേന്ദ്രമന്ത്രി ജയറാം രമേശ് എം പി പറഞ്ഞു. പ്രകൃതിയെ രക്ഷിച്ചാല്‍ നമ്മളും രക്ഷപ്പെടും. പ്രകൃതിയെ നശിപ്പിച്ചാല്‍ നമ്മളും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കെ സി വേണുഗോപാല്‍ എം പി ഏര്‍പ്പെടുത്തിയ പൊന്‍തൂവല്‍ മെറിറ്റ് അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പര്‍വ്വതങ്ങളും കണ്ടല്‍ കാടുകളും സംരക്ഷിക്കുമ്പോള്‍ സുനാമിയില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും നമ്മള്‍ രക്ഷപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കേരളത്തിനു പകരം വയ്ക്കാന്‍ മറ്റൊരു സംസ്ഥാനമില്ല. സൈലന്റ് വാലി പദ്ധതിക്കെതിരെ കേരളം നടത്തിയ സമരം അവിസ്മരണീയമാണ്. പരിസ്ഥിതി പ്രതിസന്ധി തിരിച്ചറിയാനും അതിന് അനുകൂലമായ നിലപാടെടുക്കാനും ഇന്ദിരാഗാന്ധിയെയും അത് പ്രേരിപ്പിച്ചു. സ്ത്രീ സാക്ഷരത അഭിമാനമാണ്.കേരളത്തിലെ സമൂഹ സൗഹാര്‍ദ്ദം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യത്തിന്റെ കുറവുണ്ടെങ്കിലും മേന്മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ നമുക്ക് കഴിയുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ എംപി  പറഞ്ഞു. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. ജില്ലാ കലക്ടര്‍ വീണാ എന്‍ മാധവന്‍ മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഗായകന്‍ ജി വേണു ഗോപാല്‍, കവി കൈതപ്രം ദാമോദരന്‍നമ്പൂതിരി, ഗസല്‍ ഗായകന്‍ ഷഹബാസ് അമാന്‍, റിട്ട.ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക