|    Aug 19 Sun, 2018 8:54 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പ്രകൃതിദുരന്തങ്ങള്‍

Published : 11th August 2018 | Posted By: kasim kzm

പ്രകൃതി സംഹാരരുദ്രയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. സമീപകാലത്തെ കടുത്ത ദുരന്തങ്ങളാണ് കേരളം നേരിടുന്നത്. ലോകം മുഴുക്കെ ഇതുതന്നെ അവസ്ഥ. ഒരിടത്ത് അതിവര്‍ഷമാണെങ്കില്‍ മറ്റു പലയിടത്തും കൊടുംചൂടാണ് പ്രശ്‌നം. അമിതമായ ചൂട് കാരണമുള്ള മരണങ്ങളുടെ തോത് വര്‍ധിച്ചിരിക്കുന്നു. ഇത്തവണ ജപ്പാനില്‍ നിരവധി മരണങ്ങളുണ്ടായി.
ആഗോളതാപനം നേരിട്ടു ലോകമൊട്ടാകെ അനുഭവപ്പെട്ട വര്‍ഷമാണ് 2018 എന്നാണ് പല ഗവേഷകരും പറയുന്നത്. ലോകത്ത് കാലാവസ്ഥ സംബന്ധിച്ച കണക്ക് സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം അനുഭവപ്പെട്ട ഏറ്റവും കടുത്ത ചൂട് കഴിഞ്ഞ നാലു വര്‍ഷങ്ങളിലായിരുന്നു. 2018 അതില്‍ ഏറ്റവും ഗുരുതരമായ വര്‍ഷമായിരിക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം.
അതിനര്‍ഥം ഇനിയങ്ങോട്ട് സ്ഥിതി മെച്ചമാവും എന്നല്ല. മറിച്ച്, താപനം ഇനിയും കൂടാനാണ് എല്ലാ സാധ്യതയും. അതിന്റെ പ്രത്യാഘാതങ്ങളും കഠിനമായിത്തീരും. പ്രധാനം കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ്. ഇത്തവണ ഗോതമ്പ് ഉല്‍പാദനത്തില്‍ വമ്പിച്ച കുറവുണ്ടാവും എന്നാണ് വിലയിരുത്തല്‍. കാരണം, പല രാജ്യങ്ങളിലും ചൂട് കാരണം വിള നശിച്ചിരിക്കുന്നു. മറ്റൊരു ഗുരുതര പ്രശ്‌നം സമുദ്രനിരപ്പില്‍ ഉണ്ടാവുന്ന ക്രമാതീതമായ ഉയര്‍ച്ചയാണ്. 1993നു ശേഷം സമുദ്രനിരപ്പില്‍ മൂന്ന് ഇഞ്ച് ഉയര്‍ച്ചയാണ് സംഭവിച്ചത്. മഞ്ഞുമലകളുടെ തകര്‍ച്ചയാണ് കാരണം. ഫലം തീരദേശങ്ങളുടെ വന്‍ പ്രതിസന്ധിയാണ്; ജനം അഭയം അന്വേഷിച്ചു പരക്കം പായുന്ന അവസ്ഥയും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss