|    Oct 24 Wed, 2018 8:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രകൃതിക്ഷോഭം : ഓപറേഷന്‍ മദദുമായി നേവി

Published : 19th September 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ പ്രത്യേക സംവിധാനങ്ങളുമായി ഇന്ത്യന്‍ നേവി. സംസ്ഥാന ദുരന്തനിവാരണ സേനയുടെ അഭ്യര്‍ഥന മാനിച്ച് പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ഓപറേഷന്‍ മദദിന് ഇന്ത്യന്‍ നേവി രൂപം നല്‍കി. മദദിന്റെ ഭാഗമായി നേവല്‍ ബേസില്‍ ദുരിതാശ്വാസക്യാംപ് ആരംഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച മുങ്ങല്‍വിദഗ്ധര്‍ക്കു പുറമേ ബോട്ടുകള്‍, ഹെലികോപ്റ്റര്‍ അടക്കമുള്ള മറ്റ് അനുബന്ധ സംവിധാനങ്ങള്‍ എന്നിവയും തയ്യാറായിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തില്‍ ഏതു സാഹചര്യം നേരിടാനും ഇ ന്ത്യന്‍ നേവി സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss