|    Dec 10 Mon, 2018 4:47 pm
FLASH NEWS

പ്രകാശ് ജാവേദ്ക്കര്‍ ജെഡിഎസ് എംഎല്‍എമാരുടെ ഹോട്ടലില്‍

Published : 16th May 2018 | Posted By: sruthi srt

ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിക്കുന്നതിനായി ബിജെപിയുടെ നീക്കം ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ ബിജെപിയുടെ പ്രകാശ് ജാവേദ്ക്കറെത്തിയതായാണ് വിവരം.കൂറുമാറുന്ന എംഎല്‍എമാര്‍ക്ക് മന്ത്രി പദമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ എ എല്‍ പാട്ടീല്‍ പറഞ്ഞു.

അതേസമയം,എംഎല്‍എമാര്‍ എത്താന്‍ വൈകുന്നത് മൂലം കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം തുടങ്ങിയിട്ടില്ല.രാവിലെ എട്ടുമണിക്ക് ചേരേണ്ട യോഗമാണ് അനിശ്ചിതമായി നീളുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss