|    Aug 18 Sat, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രകാശ് അംബേദ്കറെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നീക്കം

Published : 22nd June 2017 | Posted By: fsq

 

ഹൈദരാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി ആര്‍ അംബേദ്കറുടെ പൗത്രനും മുന്‍ എംപിയുമായ പ്രകാശ് അംബേദ്കറെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. ഇടതുപക്ഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം മുന്നോട്ടുവച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ്സുമായും എന്‍ഡിഎ ഇതരപാര്‍ട്ടികളുമായും ഇതുസംബന്ധിച്ച് അനൗപചാരിക ചര്‍ച്ച നടത്തിവരുകയാണെന്ന് ഇടതുപക്ഷ വൃത്തങ്ങള്‍ പറഞ്ഞു.  മഹാരാഷ്ട്രക്കാരനായ മുന്‍ ലോക്‌സഭാ എംപിയാണ് 63കാരനായ പ്രകാശ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss