|    Dec 10 Mon, 2018 4:04 am
FLASH NEWS

പ്രകടനം: 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, 10 പേര്‍ കരുതല്‍ തടങ്കലില്‍

Published : 10th July 2018 | Posted By: kasim kzm

വടകര: മഹാരാജാസ് കോളേജ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഎ ജില്ലാ കമ്മിറ്റി പോലീസ് അനുമതിയില്ലാതെ കഴിഞ്ഞ ദിവസം വടകരയില്‍ പ്രകടനം നടത്തിയതിന് പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.
ഇരിങ്ങല്‍ കോട്ടക്കല്‍ ഉതിരുമ്മല്‍ ഷാഫി(27), പയ്യോളി പള്ളിക്കര അയ്യാറ്റില്‍ ഷംസീര്‍(31), പയ്യോളി പെരുമാള്‍ പുരം പഴയംകുളം യൂസഫ്(32), കൊയിലാണ്ടി കടലൂര്‍ മുത്താച്ചി കണ്ടി സക്കറിയ(35), പയ്യോളി കാപ്പിവേലി ജലീല്‍(38), അഴിയൂര്‍ അമ്പലത്തും കണ്ടി സൈനുദീന്‍ (35), കുന്നുമ്മക്കര നടുക്കണ്ടിയില്‍ ഹംസ ഹാജി(60), മേപ്പയില്‍ വലിയ പറമ്പത്ത് റസാക്ക് മാക്കൂല്‍(47), പുതുപ്പണം മേക്കളത്തില്‍ യൂനസ്(30), പുതുപ്പണം കോമത്ത് റഫീഖ്(32)എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും, ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss