|    Jun 22 Fri, 2018 1:07 pm
FLASH NEWS

പ്രകടനം നടത്താനെത്തിയ എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു

Published : 30th May 2017 | Posted By: fsq

 

പന്തളം: നമസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പന്തളം കടയ്ക്കാട് വച്ച് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ സിപിഎം, ഡിവൈഎഫ്‌ഐ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പന്തളത്ത് ഹര്‍ത്താല്‍ നടത്തി. ഇതിനോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്താനുള്ള എസ്ഡിപിഐ പ്രവര്‍ത്തകരുടെ ശ്രമം പന്തളം എസ്‌ഐ സനുജിന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായി തടഞ്ഞു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകനും പള്ളിക്കല്‍ പഞ്ചായത്ത് അംഗവുമായ ഷാജി അയത്തികോണില്‍, പ്രവര്‍ത്തകരായ ബുഹാരി, ഹലീല്‍, ഷമീര്‍, ഷാനവാസ്, സാദിഖ്, നിഷാദ്, മുബിന്‍ എന്നിവരെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ  ജാമ്യത്തില്‍ വിട്ടു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്്ക്ക് കാരണമായി. ഇതേ സമയം ഞായറാഴ്ച രാത്രി ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് സൈ്വര്യ വിഹാരം നടത്തുകയും ചെയ്തു. സംഭവത്തില്‍ പ്രദേശത്ത് സമാധാന ശ്രമം നിലനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സംബന്ധിച്ചു. സംഭവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുമായി എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ചര്‍ച്ച നടത്തി. അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന്് അദ്ദേഹം നേതാക്കള്‍ക്ക്് ഉറപ്പു നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss