|    Jun 23 Sat, 2018 11:35 pm
FLASH NEWS

പോ സ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം കൊണ്ടുപോയി; പോലിസെത്തി മൃതദേഹം തിരികെയെത്തിച്ചു

Published : 17th January 2017 | Posted By: fsq

ആര്‍പ്പൂക്കര: വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത സംഭവത്തില്‍ ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും വിശദീകരണം തേടി കത്തു നല്‍കിയതായി മെഡിക്കല്‍ യൂനിറ്റ് ചീഫ് ഡോ. പ്രശാന്ത് കുമാര്‍ പറഞ്ഞു. പൊന്‍കുന്നം തെക്കേത്തുകവല കോന്നയ്ക്കല്‍ വീട്ടില്‍ മോഹന്‍ലാല്‍ (51) ആണ് മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ ആറാം യൂനിറ്റിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11ന് വിഷം കഴിച്ച നിലയില്‍ മോഹന്‍ലാലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഞായറാഴ്ച്ച രാത്രി 10ന് മരിച്ചു. ഈ സമയം ഡ്യൂട്ടിലുണ്ടായിരുന്ന അരുണാചല്‍ പ്രദേശ് സ്വദേശിയായ ജൂനിയര്‍ പി ജി ഡോക്ടര്‍ ആയിരുന്നു മെഡിക്കല്‍ ഓഫിസര്‍. അദ്ദേഹം വിവരങ്ങള്‍ അന്വേഷിക്കാതെയും കേസ് ഷീറ്റ് ശ്രദ്ധിക്കാതെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി. രാത്രി തന്നെ മൃതദേഹം കൊണ്ടുപോവുകയും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സംസ്‌കാരം നടത്താന്‍ ശ്രമം നടത്തുന്നതിനിടെ പൊന്‍കുന്നം പോലിസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നുപോ   സ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം കൊണ്ടുപോയി; പോലിസെത്തി മൃതദേഹം തിരികെയെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളുമായി വാക്കു തര്‍ക്കമുണ്ടായെങ്കിലും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട് മൃതദേഹം തിരികെ പോലിസിന് കൈമാറുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച മെഡിസിന്‍ വിഭാഗത്തില്‍ തന്നെ അഞ്ചുമരണം സംഭവിച്ചെന്നും തിരക്കുമൂലവും ഭാഷാപരമായി ഉണ്ടായ പിശക് സംഭവിച്ചതാണെന്നും ജൂനിയര്‍ ഡോക്ടര്‍ പറയുന്നത്. എന്നാല്‍ സംഭവം അറിഞ്ഞ് മെഡിക്കല്‍ വിഭാഗം മേധാവി ഡോ. രാജകുമാരി ഈ യൂനിറ്റിലെ മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ നിര്‍ദേശിച്ചു.ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി, ഹൗസ് സര്‍ജന്മാര്‍, നഴ്‌സ്, ജീവനക്കാര്‍ എന്നിവരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ഡോ. പ്രശാന്ത് കുമാര്‍ പറഞ്ഞു.ലൈഫ് സര്‍ട്ടിക്കറ്റ് ഹാജരാക്കണമെന്ന്കോട്ടയം: ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ബാര്‍ബര്‍ തൊഴിലാളികളും അലക്കു തൊഴിലാളികളും ഫെബ്രുവരി 28നു മുമ്പ് ലൈഫ് സര്‍ട്ടിക്കറ്റ് കേരളാ ബാര്‍ബര്‍, അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി ജില്ലാ ഓഫിസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss