|    Jul 23 Mon, 2018 5:08 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പോസ്റ്റ് ട്രൂത്ത്

Published : 19th September 2017 | Posted By: fsq

 

അതതു കൊല്ലം അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന വാക്ക് ഓക്‌സ്ഫഡ് ഡിക്ഷനറി തിരഞ്ഞെടുക്കാറുണ്ട്. 2016ല്‍ പോസ്റ്റ് ട്രൂത്ത് എന്ന വാക്കിനാണ് ഈ ‘ഭാഗ്യം’ ഉണ്ടായത്. പോയവര്‍ഷത്തേക്കാള്‍ 2000 ശതമാനം വര്‍ധനയാണ് ഇതിന്റെ പ്രയോഗത്തിലുണ്ടായതത്രേ. ഒരര്‍ഥത്തില്‍ സത്യത്തിന്റെ മരണത്തെയല്ലേ ഇത് വിളംബരപ്പെടുത്തുന്നത്? വസ്തുതകളെ അവഗണിച്ചുകൊണ്ട് ഭരണകൂടം സത്യത്തെ തമസ്‌കരിക്കുകയാണെന്നാണ് ഈ വാക്ക് അടയാളപ്പെടുത്തുന്നത്. അസത്യമെന്നു തെളിയിച്ചാലും ഭരണകൂടം കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. പൊതുജനാഭിപ്രായ രൂപീകരണത്തില്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങള്‍ അപ്രസക്തമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്  നാടകകൃത്ത് സ്റ്റീവ് ടെസിക് ആണ്. വാട്ടര്‍ഗേറ്റ് പുറത്തുകൊണ്ടുവന്ന സത്യം ലജ്ജാകരമെന്ന് അദ്ദേഹത്തിന്റെ ‘രാഷ്ട്രം’ എന്ന കൃതിയില്‍ പറയുന്നു. ഇറാന്‍-കോണ്‍ട്രാ കിംവദന്തിയെയും ഗള്‍ഫ് യുദ്ധത്തെയും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. റാള്‍ഫ് കേയ്‌സ് പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. നവംബര്‍ 11നു ശേഷം ജോര്‍ജ് ബുഷ് ഗവണ്‍മെന്റിന്റെ നുണകളെ പോസ്റ്റ് പ്രസിഡന്‍സി എന്നാണ് അതില്‍ വിശേഷിപ്പിക്കുന്നത്. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ഈ പദത്തിന്റെ പ്രയോഗം വ്യാപകമായി. ഇശ്‌റത് ജഹാന്‍ കേസ്, ടീസ്താ സെറ്റല്‍വാദിന്റെ നിയമപോരാട്ടങ്ങള്‍ തുടങ്ങിയ സംഭവങ്ങളെ സത്യാനന്തര സംഭവങ്ങളായിട്ടാണ് ചിലര്‍ അടയാളപ്പെടുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss