|    Jun 20 Wed, 2018 9:34 am
Home   >  Todays Paper  >  page 9  >  

‘പോസ്റ്റ് ട്രൂത്ത്’ ഓക്‌സ്‌ഫോഡ് ഡിക്ഷനറിയുടെ 2016ലെ വാക്യം

Published : 17th November 2016 | Posted By: SMR

ലണ്ടന്‍: ഓക്‌സ്‌ഫോഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്യമായി ‘പോസ്റ്റ് ട്രൂത്തി’നെ തിരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസം രാഷ്ട്രീയ മേഖലയിലുണ്ടായ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്യം. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ യഥാര്‍ത്ഥ വസ്തുതകളേക്കാള്‍ മറ്റു പലതും സ്വാധീനം ചെലുത്തുന്ന സാഹചര്യത്തെ വിശേഷിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
ബ്രെക്‌സിറ്റിന്റേയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റേയും പിന്നാലെയാണ് ഈ വാക്യം തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലത്തെ വിശേഷിപ്പിക്കാനുള്ള വാക്യങ്ങളില്‍ ഒന്നായി ‘പോസ്റ്റ് ട്രൂത്ത്’ മാറിയിട്ടുണ്ട്. 2016ലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക മേഖലയിലെ പ്രവണതകളും സംഭവങ്ങളും പ്രതിഫലിപ്പിക്കുന്ന വാക്കുകളില്‍നിന്നാണ് പോസ്റ്റ് ട്രൂത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss