|    Nov 13 Tue, 2018 8:13 am
FLASH NEWS

പോസ്റ്റ് ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍

Published : 13th August 2018 | Posted By: kasim kzm

ബോവിക്കാനം: മുളിയാര്‍ പോസ്റ്റ് ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍. അധികൃതര്‍ക്ക് മൗനം. ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയിലെ ബോവിക്കാനം ടൗണില്‍ ഒരേക്കറോളം വരുന്ന സ്വന്തം സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പല ഭാഗത്തും മഴയില്‍ ചോര്‍ന്നൊലിക്കുകയാണ്.
ചുമരുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ ഇവിടെ കത്തുകളും ഫയലുകളും മറ്റും സുക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇടക്കിടെ മുകളിലെ സിലിങ്ങില്‍ നിന്നും സിമന്റ് കട്ടകള്‍ അടര്‍ന്നു വിഴുന്നത് കാരണം ഭീതിയോടെയാണ് ജിവനക്കാര്‍ ഓഫിസിനുള്ളില്‍ ജോലി ചെയ്യുന്നത്. ഇടുങ്ങിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസില്‍ വിവിധ സേവനങ്ങള്‍ക്കായി വരുന്നവര്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാതെ ദുരിതമനുഭവിക്കുകയാണ്.
കൊട്ടിടത്തിന്റെ ചുറ്റിലും മരങ്ങളും കാടും വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ പുറമെ നിന്നും പോസ്റ്റ് ഓഫിസ് കാണാന്‍ സാധിക്കുന്നില്ല. ഓഫിസിന് സമീപം രണ്ടു കുടുംബങ്ങള്‍ക്ക് താമസിക്കാനായി ക്വാട്ടേഴ്‌സുമുണ്ട്. പലയിടങ്ങളിലും പോസ്റ്റ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് പോസ്റ്റ് ബാങ്കുകള്‍, എടിഎം കൗണ്ടര്‍ വരെയുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ സ്ഥാപനത്തോട് അധികൃതര്‍ അവഗണന കാട്ടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മുളിയാര്‍ പോസ്റ്റ് ഓഫിസിന്റെ ശോച്യാവസ്ഥ പരിഹാരിക്കാന്‍ തപാല്‍ വകുപ്പ് നടപടി സ്വീകരക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss