|    Sep 19 Wed, 2018 10:00 pm
FLASH NEWS

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് മലയാളത്തിലും നല്‍കണം: നിയമസഭാ സമിതി

Published : 25th January 2017 | Posted By: fsq

 

കൊച്ചി: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ മലയാളത്തിലും നല്‍കാന്‍ പോലിസ് നടപടി സ്വീകരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി. മെഡിക്കല്‍, ഫോറന്‍സിക് പദങ്ങള്‍ക്ക് പകരം മലയാളപദങ്ങളില്ലെങ്കില്‍ അവ അതേരീതിയില്‍ തന്നെ റിപോര്‍ട്ടില്‍ എഴുതണം. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും കുറിപ്പു ഫയലുകളില്‍ മലയാളം നിര്‍ബന്ധമാക്കണെന്നും സമിതി ആവശ്യപ്പെട്ടു. ഔദ്യോഗികഭാഷ മലയാളമാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലാതലത്തില്‍ കൈവരിച്ച പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതി. എംഎല്‍എമാരായ കെ ആന്‍സലന്‍, യു ആര്‍ പ്രദീപ്, ഡി കെ മുരളി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുത്തു.ഔദ്യോഗിക ഭാഷാ പുരോഗതി വിലയിരുത്തുന്നതിനുള്ള ഓഫിസ് തല സമിതി രൂപീകരിക്കുന്നതിലും യോഗം ചേരുന്നതിലും വിവിധ വകുപ്പുകള്‍ വീഴ്ച്ച വരുത്തിയതായി എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. മലയാളം യൂനികോഡ് ടൈപ്പിങ്ങില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിയമസഭാ സമിതി നിര്‍ദേശിച്ചു.കലക്ടറേറ്റില്‍ മലയാളം അറിയാത്ത ജീവനക്കാര്‍ ആരുമില്ലെങ്കിലും തെറ്റില്ലാതെയും മികച്ച ശൈലിയിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മയുണ്ടെന്ന് എഡിഎം സി കെ പ്രകാശ് സമിതിയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss