|    Jul 20 Fri, 2018 6:00 pm
FLASH NEWS

പോസ്റ്റിലിടിച്ചു ടാങ്കര്‍ മറിഞ്ഞു; കൊട്ടേക്കാട് വൈദ്യുതി മുടങ്ങി

Published : 14th September 2017 | Posted By: fsq

 

കൊട്ടേക്കാട്: കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണതോടെ കൊട്ടേക്കാട് പ്രദേശത്തു വൈദ്യുതി മുടങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. കൊട്ടേക്കാട് പള്ളിക്കുളത്തിനടുത്ത പാടത്തു കക്കൂസ് മാലിന്യവുമായി എത്തിയതായിരുന്നു ലോറി. ടാങ്കര്‍ ലോറിയില്‍നിന്ന് മാലിന്യം തള്ളുന്നതിനിടെ ദുര്‍ഗന്ധംമൂലം സമീപവാസികള്‍ കാര്യം തിരക്കി പുറത്തിറങ്ങി. ജനവാസ മേഖലയില്‍ മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറി പിടികൂടാന്‍ നാട്ടുകാര്‍ എത്തുന്നതുകണ്ട് ലോറി െ്രെഡവര്‍ തിടുക്കത്തില്‍ വാഹനമെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ടു ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. ജനങ്ങള്‍ ഉപയോഗിക്കുന്ന പള്ളിക്കുളവും സമീപത്തെ തോടും നെല്‍പാടവും കക്കൂസ് മാലിന്യം തള്ളി മലിനമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം മൂലം സമീപത്തെ കിണറുകളും മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു സമീപവാസികള്‍ ഭയപ്പെടുന്നത്. വിയ്യൂര്‍ പോലിസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. മറിഞ്ഞ ലോറി നീക്കം ചെയ്തശേഷമേ വൈദ്യുതി പോസ്റ്റും വൈദ്യുതിബന്ധവും പുനസ്ഥാപിക്കാന്‍ കഴിയൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss