പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുന്നതിനു നിയന്ത്രണം
Published : 23rd April 2016 | Posted By: SMR
കോട്ടയം: തിരഞ്ഞെടുപ്പിനുളള പോസ്റ്ററുകളും ലഘു ലേഖകളും മറ്റും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. അച്ചടിക്കുന്ന വ്യക്തിയുടേയും പ്രസാധകന്റേയും പേരും മേല്വിലാസവുമില്ലാത്തവ അച്ചടിക്കാനോ പ്രസാധനം ചെയ്യാനോ പാടില്ല.
പ്രിന്റ് ലൈനില്‍ പ്രിന്ററുടേയും പ്രസാധകന്റേയും പേരും മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കണം. അച്ചടിക്കുന്ന വ്യക്തി പ്രസാധകനില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ സത്യപ്രസ്താവന വാങ്ങണം.
ഈ പ്രസ്താവനയില്‍ പ്രസാധകന് ഒപ്പിടണം. കൂടാതെ പ്രസാധകന് നേരിട്ട് അറിയാവുന്ന രണ്ട് പേരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം.
അച്ചടിച്ച കോപ്പികളുടെ എണ്ണം, അച്ചടിക്കൂലി എന്നിവ നിര്‍ദ്ദിഷ്ട മാതൃകയിലും അച്ചടിച്ചവയുടെ മൂന്ന് പകര്‍പ്പുകള്‍ മൂന്ന് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കണം. നോട്ടീസുകളും പോസ്റ്ററുകളും കണക്കിലധികം അച്ചടിച്ച് സ്വകാര്യ – സര്‍ക്കാര്‍ കെട്ടിടങ്ങളിലും മതിലുകളിലും പതിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.