|    Feb 24 Sat, 2018 12:03 am
FLASH NEWS

പോള്‍ വര്‍ഗീസിനെ സഭയില്‍നിന്ന് മുടക്കിയത് റദ്ദ് ചെയ്തു

Published : 6th November 2016 | Posted By: SMR

കൊച്ചി: യാക്കോബായ അല്‍മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസിനെ സഭയില്‍നിന്ന് മുടക്കിയത് റദ്ദ് ചെയ്ത കോലഞ്ചേരി കോടതിയുടെ നടപടിക്കെതിരേ യാക്കോബായ സഭ നല്‍കിയ അപ്പീല്‍ പെരുമ്പാവൂര്‍ സബ് കോടതി തള്ളി. കോലഞ്ചേരി മുന്‍സിഫ് കോടതി വിധി പൂര്‍ണമായും അംഗീകരിച്ചാണ് പെരുമ്പാവൂര്‍ സബ് കോടതി ജഡ്ജി പ്രസന്ന ഗോപന്‍ അപ്പീല്‍ ചെലവ് സഹിതം തള്ളിയത്. സഭാ നേതൃത്വത്തിന്റെ തെറ്റായ നിലപാടുകള്‍ ചോദ്യം ചെയ്തതോടെയാണ് സഭയുടെ മാധ്യമ സുവിശേഷ വക്താവായിരുന്ന പോള്‍ വര്‍ഗീസിനെ 2013ല്‍ സഭയുടെ പ്രാദേശിക തലവനാട ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഭാംഗത്വത്തില്‍ നിന്നും പള്ളിയില്‍നിന്നും മുടക്കി പറത്താക്കിയത്. ഇതിനെതിരേ പോള്‍ വര്‍ഗീസ്, അഡ്വ. സാബു തൊഴുപ്പാടന്‍ മുഖേന കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കി. വിശദമായ വാദംകേട്ട കോടതി മാമോദീസ സ്വീകരിച്ച വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിലെ ഒരവയവമായി മാറിയെന്നും വാദിയും കാതോലിക്കയും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണെന്നിരിക്കെ ഒരവയവത്തിന് മറ്റൊന്നിനെ പുറത്താക്കാന്‍ അവകാശമില്ലെന്ന് വേദപുസ്തക വാക്യങ്ങള്‍ ഉദ്ധരിച്ച് കോടതിവിധി പറഞ്ഞു.  ഇതിനെതിരേയാണ് കാതോലിക്കാ ബാവ പെരുമ്പാവൂര്‍ സബ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ വിശദമായി വാദം കേട്ട സബ് കോടതി മുന്‍സിഫ് കോടതി വിധിപൂര്‍ണമായും ശരിവയ്്ക്കുകയായിരുന്നു. കാതോലിക്കയ്ക്കു വേണ്ടി അഡ്വ. ടി വി എല്‍ദോയും പോള്‍ വര്‍ഗീസിനുവേണ്ടി അഡ്വ. സാബു തൊഴുപ്പാടനും ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss