|    Oct 22 Mon, 2018 1:03 pm
FLASH NEWS

പോളി സംഘര്‍ഷം: തര്‍ക്കം തുടരുന്നു

Published : 26th September 2017 | Posted By: fsq

 

മഞ്ചേരി: പോളി ടെക്‌നിക്ക് തെരഞ്ഞെടുപ്പു സംഘര്‍ഷത്തില്‍ പോലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മറ്റി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. സിപിഎമിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറുന്നു എന്നാണ് ലീഗിന്റെ വാദം.തുറക്കലിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് നേരത്തെ തന്നെ മുസ്‌ലിം ലീഗ് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പോലീസ് നിഷ്പക്ഷത പാലിക്കണം എന്നാവശ്യപ്പെട്ടാണ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തുടര്‍ന്നു നടന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു എ ലത്തീഫ് ഉദ്—ഘാടനം ചെയ്തു. പൊലീസ് സി.പി.എം നേതാക്കളുടെ ചട്ടുകമാകരുതെന്ന് അദ്ദേഹം പറഞ്ഞു. പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചെയതത്. എം.എസ്.എഫിന്റെ വിജയത്തിലുള്ള അസഹിഷ്ണുതയാണ് അവര്‍ കാണിക്കുന്നത്. അതിന് പുറത്ത് ആളെവരുത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് സി.പി.എം. സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അത് അനുവദിക്കുവാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പൊലീസ് തെറ്റായ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, കണ്ണിയന്‍ അബൂബക്കര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം നാസര്‍, യൂസുഫ് വല്ലാഞ്ചിറ, ഹനീഫ മേച്ചേരി, അഡ്വ.എ.പി ഇസ്മായീല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss