|    Jun 25 Mon, 2018 6:00 am
FLASH NEWS

പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കല്‍ നാളെയും ഏപ്രില്‍ രണ്ടിനും

Published : 28th January 2017 | Posted By: fsq

 

പാലക്കാട്:ഊര്‍ജിത പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 29, ഏപ്രില്‍ രണ്ട് തീയതികളിലായി  ജില്ലയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ട് തുള്ളി പോളിയോ പ്രതിരോധ തുള്ളി മരുന്നാണ് നല്‍കുക. ആദ്യദിവസം ബൂത്തുകളിലൂടെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിലൂടെയും തുള്ളിമരുന്ന് നല്‍കും. ജില്ലയില്‍ 2, 33,534 അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിന് ഗ്രാമങ്ങളില്‍ 1845 ബൂത്തുകളും നഗരപ്രദേശങ്ങളില്‍ 127 ബൂത്തുകളുമായി 1972 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്, പരിശീലനം ലഭിച്ച 3944 വളണ്ടീയര്‍ ടീമുകളും198 സൂപ്പര്‍വൈസര്‍മാരുമാണ് ബൂത്തുകളിലൂടെ തുള്ളിമരുന്ന് നല്‍കുക. ജില്ലയില്‍ ആകെ 7,11,280 വീടുകളാണുള്ളത്. ഇവിടങ്ങളില്‍സന്ദര്‍ശിക്കുന്നതായി 2905 വളണ്ടീയര്‍ ടീമുകളും 292 സൂപ്പര്‍വൈസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി എം  ഒ അറിയിച്ചു. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് 77 ട്രാന്‍സിറ്റ് ബൂത്തുകളും അന്യസംസ്ഥാനത്ത് നിന്നുള്ള 655 കുട്ടികള്‍ക്കായി 555 സൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുള്ളി മരുന്ന് നല്‍കുന്നതിനുള്ള സമയം. അട്ടപ്പാടിയില്‍ 4707 കുട്ടികള്‍ക്കായി 50 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ എ്ട്ടിന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. പ്രചരണാര്‍ഥം ഇന്ന് രാവിലെ 9.30ന് ഹെഡ്‌പോസ്റ്റാഫിസ് മുതല്‍ ജില്ലാശുപത്രി പരിസരം വരെ വിളംബരജാഥ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ആര്‍ സി എച്ച് ഓഫിസര്‍ ഡോ ടി കെ ജയന്തി, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ രചന വിളംബരം, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ( ഇന്‍ചാര്‍ജ്ജ്) സന്തോഷ് കുമാര്‍  എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss