|    Jul 19 Thu, 2018 5:57 am
FLASH NEWS

പോളിടെക്‌നിക് തിരഞ്ഞെടുപ്പ്;എസ്എഫ്‌ഐക്ക് ജയം

Published : 23rd September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെ പോളിടെക്‌നിക് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം. മേപ്പാടി, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും നേടിയാണ് എസ്എഫ്‌ഐ ചരിത്രവിജയം നേടിയത്. എസ്എഫ്‌ഐക്കെതിരേ എംഎസ്എഫും എബിവിപിയും പ്രത്യക്ഷമായും പരോക്ഷമായും സഖ്യം ചേര്‍ന്നിട്ടും വിജയത്തെ തടയിടാനായില്ലെന്നു നേതാക്കള്‍ പറഞ്ഞു. മീനങ്ങാടി പോളിടെക്‌നിക്കില്‍ സ്ഥാനാര്‍ഥികളെ പോലും നിര്‍ത്താതെ എബിവിപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു യുഡിഎസ്എഫ്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ മാനന്തവാടിയിലും മേപ്പാടിയിലും മീനങ്ങാടിയിലും പ്രകടനം നടത്തി. യൂനിയന്‍ ഭാരവാഹികള്‍: മാനന്തവാടി പോളിടെക്‌നിക്: പി ജി അഭിജിത് (ചെയര്‍മാന്‍), വി രാഹുല്‍ (വൈസ് ചെയര്‍മാന്‍), എന്‍ കെ അഭിറാം (പിയുസി), യദുകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ഇ കെ അക്ഷയാമൃത (ലേഡീസ് വൈസ് ചെയര്‍മാന്‍), കെ കെ അര്‍ജുന്‍ (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), അക്ഷയ (മാഗസിന്‍ എഡിറ്റര്‍). മീനങ്ങാടി പോളിടെക്‌നിക്: കെ മനു (ചെയര്‍മാന്‍), എന്‍ അശ്വിന്‍ദാസ് (വൈസ് ചെയര്‍മാന്‍), സി എ ഷഫീഖ് നിയാസ് (പിയുസി), മുഹമ്മദ് ദാനിഷ് (ജനറല്‍ സെക്രട്ടറി), ജോഫിയ സണ്ണി (ലേഡീസ് വൈസ് ചെയര്‍മാന്‍), വി പി അശ്വിന്‍ (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), അല്‍വിന്‍ ജേക്കബ് (മാഗസിന്‍ എഡിറ്റര്‍). മേപ്പാടി പോളിടെക്‌നിക്: സന്ദീപ് കെ സന്തോഷ്് (ചെയര്‍മാന്‍), ടി വിഷ്ണു മോഹനന്‍ (വൈസ് ചെയര്‍മാന്‍), പി നബീല്‍ (പിയുസി), എ അബ്ദുല്‍ കലാം (ജനറല്‍ സെക്രട്ടറി), വൈഷ്ണവി (ലേഡി വൈസ് ചെയര്‍മാന്‍), കെ മുഹമ്മദ് ഫാറൂഖ് (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), യു ബി ശിവരാജന്‍ (മാഗസിന്‍ എഡിറ്റര്‍).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss