|    Oct 16 Tue, 2018 3:33 pm
FLASH NEWS

പോളിടെക്‌നിക് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് ; മഞ്ചേരിയില്‍ സംഘര്‍ഷം

Published : 23rd September 2017 | Posted By: fsq

 

മഞ്ചേരി: പോളിടെക്‌നിക്ക് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മഞ്ചേരിയില്‍ എസ്എഫ്‌ഐ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തുറക്കലില്‍ എസ്എഫ്‌ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ ഏരിയാസെക്രട്ടറി എം ബാബുറഹ്മാന്‍, ജോ. സെക്രട്ടറിമാരായ വി അഭിജിത്ത്, എം ജാസിര്‍, പ്രവര്‍ത്തകനായ മുഹമ്മദ് അഫ്‌സല്‍, പോളിടെക്‌നിക്ക് വിദ്യാര്‍ഥികളായ വി പി മുഹമ്മദ് ഷെഫീഖ്, ഫാസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ പെരിന്തല്‍ണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  മുഴുവന്‍ സീറ്റുകളിലും വിജയിച്ച എസ്എഫ്‌ഐക്കു  ഇത്തവണ നാലു സീറ്റുകളാണ് നേടാനായത്. ആകെയുള്ള ഏഴ് സീറ്റില്‍ നാലെണ്ണം എസ്എഫ്‌ഐക്കും  മൂന്നെണ്ണം യുഡിഎസ്എഫിനും ലഭിച്ചു. തുടര്‍ന്ന് ഇരു വിഭാഗവും പ്രകടനം നടത്തി. തുറക്കലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ ലീഗ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇത് കല്ലേറിലും കയ്യാങ്കളിയിലും കലാശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss