|    Jul 22 Sat, 2017 2:22 pm
FLASH NEWS

പോളിങ് സാമഗ്രികളുടെ വിതരണം നാളെ

Published : 14th May 2016 | Posted By: SMR

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം നാളെ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായി നടക്കും. കല്‍പ്പറ്റ മണ്ഡലത്തിലെ വിതരണം കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍പി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തിലേത് മാനന്തവാടി ജിവിഎച്ച്എസിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസിലുമാണ് നടക്കുക.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് അതാതു കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണം. വിതരണം രാവിലെ 10നു തുടങ്ങും. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരികെ എത്തിക്കേണ്ടതു കല്‍പ്പറ്റയിലാണ്.
കല്‍പ്പറ്റ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍പി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തിലേത് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ മെയിന്‍ ഹാളിലുമാണ് നടക്കുക. 19നു രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക