|    Apr 26 Thu, 2018 7:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോളിങ് ബൂത്ത് ആശുപത്രികെട്ടിടത്തില്‍:രോഗികള്‍ വലയും

Published : 31st October 2015 | Posted By: SMR

അമ്പലപ്പുഴ: ആശുപത്രി കെട്ടിടം പോളിങ് ബൂത്താക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പോളിങ് ബൂത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസത്തേക്ക് കെട്ടിടം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് റീട്ടേണിങ് ഓഫിസര്‍ ആശുപത്രി അധികൃതര്‍ക്ക് കത്തുനല്‍കി.
തകര്‍ന്ന് കിടന്ന ഒപി കെട്ടിടം നാട്ടുകാരുടെയും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും പഞ്ചായത്തിന്റെയും ശ്രമഫലമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുനര്‍നിര്‍മിച്ചത്. പ്രതിദിനം 500 ഓളം പേര്‍ ഇവിടെ ചികില്‍സ തേടിയെത്താറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒപി കെട്ടിടം തകര്‍ന്നു കിടക്കുകയായിരുന്നു. ഇവിടെ വോട്ടെടുപ്പ് നടക്കുകയും ചെയ്തിരുന്നു.
ഇത്തവണ വോട്ടെടുപ്പ് ദിവസം ആശുപത്രി മുറ്റത്ത് രോഗികളെ പരിധോധിക്കേണ്ടി വരും. പ്രദേശത്തെ നൂറ് കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്ന് വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss