|    Jan 23 Mon, 2017 6:02 am
FLASH NEWS

പോളിങ് ശതമാനം കൂടുതല്‍ വയനാട്ടില്‍, കുറവ് തലസ്ഥാനത്ത്

Published : 2nd November 2015 | Posted By: G.A.G

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും കനത്ത വാശിയോടെയായിരുന്നു പോളിങ് പുരോഗമിച്ചത്്. 75.56 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അനൗദ്യോഗിക കണക്ക്്.
ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്് വയനാട് ജില്ലയിലാണ്
80 ശതമാനം. കണ്ണൂര്‍ ജില്ലയില്‍ 76.65 ശതമാനം.
ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. 72.6 ശതമാനം. ആദ്യമണിക്കൂറില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തതാണ് ജില്ലയിലെ പോളിങ് ശതമാനം കുറച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അനൗദ്യോഗിക കണക്ക്് ഇങ്ങിനെ:
മൊത്തം 75.56 ശതമാനം.

തിരുവനന്തപുരം  72.6

കൊല്ലം 74
ഇടുക്കി75

കോഴിക്കോട് 74.7
വയനാട് 80

കണ്ണൂര്‍ 76.65

കാസര്‍കോഡ് 76

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക