|    Jul 28 Fri, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോളിങ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published : 25th October 2015 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോളിങ് ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പോളിങിന്റെ തലേ ദിവസം രാവിലെ എട്ടിന് അതത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്നതിനാണ് നിയമന ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍, ഇതിലേക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ സൗകര്യാര്‍ഥം നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളിലുള്ള പോളിങ് ഓഫിസര്‍മാര്‍ ഒന്നിന് രാവിലെ 10 മണിക്കുള്ളിലും അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ജില്ലകളിലെ പോളിങ് ഓഫിസര്‍മാര്‍ നാലിന് രാവിലെ 10 മണിക്കുള്ളിലും അതത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
നിശ്ചിത വിതരണ കൗണ്ടറുകളില്‍നിന്നു പോളിങ് സാധനങ്ങള്‍ ഏറ്റുവാങ്ങി അവിടെ സജ്ജമാക്കിയിട്ടുളള വാഹനങ്ങളില്‍ ബന്ധപ്പെട്ട പോളിങ് സ്‌റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക