|    May 25 Thu, 2017 1:22 am
FLASH NEWS

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഏഴു മുതല്‍

Published : 5th May 2016 | Posted By: SMR

കോട്ടയം: പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഈ മാസം ഏഴ്, ഒമ്പത്, 10, 11 തിയ്യതികളില്‍ നടക്കുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെക്ഷനായിട്ടാണ് പരിശീലനം. പാലാ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സെ ന്റ് തോമസ് ടീച്ചര്‍ എജ്യുക്കേഷന്‍ കോളജ് (പുതിയ കെട്ടിടം), കടുത്തുരുത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് പാലാ അല്‍ഫോന്‍സാ കോളജിലും വൈക്കംകാര്‍ക്ക് വൈക്കം നടേലിലെ ലിസിയെക്‌സ് ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ഏറ്റുമാനൂര്‍കാര്‍ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കോട്ടയത്തുക്കാര്‍ക്ക് കളത്തിപ്പടി ഗിരിദീപം ബദനി സ്‌കൂളിലും (രണ്ടാം നില) പുതുപ്പള്ളിക്കാര്‍ക്ക് കളത്തിപ്പടി ഗിരിദീപം സ്‌കൂളിലും (രണ്ടാം നില) ചങ്ങനാശ്ശേരിക്കാര്‍ക്ക് ചങ്ങനാശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവടങ്ങിലുള്ളവര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച്എസ്എസിലും (എച്ച്എസ്എസ് വിഭാഗം) ലും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day