|    Mar 26 Sun, 2017 2:50 pm
FLASH NEWS

പോളിങ്ബൂത്തില്‍ പല്ലക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉത്തരവ്

Published : 11th May 2016 | Posted By: SMR

കൊച്ചി: നാല്‍പത്തിയെട്ട് ചവിട്ടുപടികളുള്ള പത്തനംതിട്ട നഗരസഭയിലെ പോളിങ് ബൂത്തായ എസ്എന്‍എസ്‌വിഎംയുപിസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തുന്ന പ്രായമേറിയവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പല്ലക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.
വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്തുനിന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് ബൂത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സജി കെ സൈമണ്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്.
മുണ്ടുകോട്ടുങ്കലിലെ സ്‌കൂള്‍ തറനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്ു. 48 പടികള്‍ കയറി വേണം സ്‌കൂളിലെ ബൂത്തിലത്തൊന്‍. ഇതിനിടയില്‍ പഌറ്റ്‌ഫോമോ കൈവരിയോ ഇല്ല. ഈ സാഹചര്യത്തിലാണ് ബൂത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക