|    May 30 Tue, 2017 11:20 am
FLASH NEWS

പോലീസ് സ്‌റ്റേഷന്‍ ഉപരോധം:പി ജയരാജനെതിരെ കേസെടുത്തു

Published : 23rd August 2016 | Posted By: mi.ptk

jayarajan

കണ്ണൂര്‍:പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിന്റെ പേരില്‍ പി ജയരാജനെതിരെ പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചതിന് പോലീസ് കേസെടുത്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day