|    Oct 18 Wed, 2017 7:51 am
FLASH NEWS
Home   >  National   >  

പോലീസ് സ്‌റ്റേഷനിലെത്തിയ ആള്‍ദൈവം രാധേ മായ്ക്ക് കസേര ഒഴിഞ്ഞുകൊടുത്ത് സ്റ്റേഷന്‍ ഓഫീസര്‍

Published : 5th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനിലെത്തിയ വിവാദ ആള്‍ദൈവം രാധേ മായ്ക്ക് സ്വന്തം കസേര ഒഴിഞ്ഞുകൊടുത്ത സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നടപടി വിവാദത്തില്‍. നവരാത്രി ആഘോഷം നടന്ന സെപ്തംബര്‍ 28ന് വിവേക് വിഹാര്‍ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. രാധേ മാ സ്‌റ്റേഷനിലെത്തിയപ്പോള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ (എസ്എച്ച്ഒ) ശര്‍മ സ്വന്തം കസേര ഒഴിഞ്ഞുകൊടുത്ത് കൈകൂപ്പി ബഹുമാനപൂര്‍വം നില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് വിവാദമായത്.
സ്‌റ്റേഷനിലെത്തിയ രാധേ മായെ ശര്‍മയും മറ്റ് പോലീസുകാരും ചേര്‍ന്ന് സ്വീകരിക്കുകയും ചുറ്റും നിന്ന് രാധേ മാ, രാധേ മാ എന്ന് പാടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി ശര്‍മ രംഗത്തെത്തി. രാധേ മാ കസേരയിലിരുന്ന കാര്യം ശര്‍മ സമ്മതിച്ചു. രംലീലയിലേക്കുള്ള യാത്രക്കിടെ മൂത്രശങ്ക തോന്നിയപ്പോള്‍ സ്‌റ്റേഷനിലേക്ക് കയറിവന്നതാണെന്നാണ് ശര്‍മ വിശദീകരിച്ചത്. ആവശ്യം അറിയിച്ചപ്പോള്‍ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം നല്‍കി. കസേരയില്‍ ഇരുന്ന രാധേ മായോട് പുറത്തേക്ക് പോവാന്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അവര്‍ ഒരു ആത്മീയ നേതാവായതിനാല്‍ തന്നെ അങ്ങനെ പറയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂവെന്നുമാണ് ശര്‍മയുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക