|    Jul 22 Sun, 2018 9:38 pm
FLASH NEWS
Home   >  Kerala   >  

പോലീസ് സ്ത്രീകളേയും കുട്ടികളേയും വേട്ടയാടുന്നു, തിരൂരില്‍ എസ്ഡിപിഐ പ്രതിഷേധം

Published : 14th September 2017 | Posted By: G.A.G

തിരൂര്‍ : കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്‍ വധിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകളേയും കുട്ടികളേയും വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക്‌ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു, റഫീഖ് തിരൂര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ്, ഇബ്രാഹീം തിരൂര്‍, സെയ്തലവി ഹാജി കോട്ടക്കല്‍, കല്ലന്‍ അബൂബക്കര്‍, ഷൌക്കത്ത് കാവനൂര്‍ നേതൃത്വം നല്‍കി.
തിരൂര്‍ റിങ് റോഡില്‍ ആരംഭിച്ച മാര്‍ച്ച് പോലിസ് സ്‌റ്റേഷനു മുന്നില്‍ വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളടക്കം ആയിരത്തിലേറെപ്പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss