|    Oct 18 Thu, 2018 1:42 am
FLASH NEWS
Home   >  Kerala   >  

പോലീസ് സംരക്ഷണത്തില്‍ ആയതിനാല്‍ ഹാദിയക്ക് കത്ത് നേരിട്ട് നല്‍കാനാകില്ലെന്ന് തപാല്‍ വകുപ്പ്; വിശദീകരണം വിവാദത്തില്‍

Published : 22nd September 2017 | Posted By: shins

എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് ഡോ. ഹാദിയക്ക് നേരിട്ട് അയച്ച രജിസ്‌റ്റേഡ് കത്തുകള്‍ ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തിരിച്ചയച്ച നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പിന്റെ വിശദീകരണം വിവാദത്തില്‍. രജിസ്‌റ്റേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഇക്കാര്യം സൂചിപ്പിച്ച് തിരിച്ചയച്ച നടപടിയെ ചോദ്യം ചെയ്തായിരുന്നു തപാല്‍ വകുപ്പിന് പരാതി നല്‍കിയത്. നിയമത്തെ തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നു പരാതിയില്‍ ഉന്നയിക്കുന്നു.
ഹാദിയ പൊലീസ് സംരക്ഷണയിലായതിനാലാണ് കത്ത് പിതാവിനു കൈമാറിയത്, നേരിട്ട് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഇതിന് തപാല്‍ വകുപ്പ് നല്‍കിയ വിചിത്രമായ പ്രതികരണം. പരാതിയുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാന്‍ അനുവദിച്ചില്ലെന്നും വിശദീകരണത്തില്‍ ഉണ്ട്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം ഗാര്‍ഡിയന് കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണു പിണറായി പോലീസും സംഘ് പരിവാരങ്ങളും ചെയ്യുന്നതെന്ന് സി.ടി സുഹൈബ് പറഞ്ഞു. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും കാണാന്‍ അനുവദിക്കാത്ത പിണറായി പോലീസിന്റെ ‘സംരക്ഷണ’നെതിരെയാണു സമരങ്ങള്‍ തിരിയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss