|    Feb 23 Fri, 2018 4:11 pm
FLASH NEWS
Home   >  Kerala   >  

പോലീസ് നടപടി അപലപനീയം: അബ്ദുല്‍ മജീദ് ഫൈസി

Published : 31st January 2017 | Posted By: mi.ptk

sdpi

കോഴിക്കോട്: എസ്ഡിപിഐ  സംസ്ഥാന വ്യാപകമായി നടത്തിയ ഹൈവേ ഉപരോധത്തിനിടെ വടകരയില്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്ത പോലീസ് നടപടിയെ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ശക്തമായി അപലപിച്ചു.
സമരം സമാധാനപരമായി അവസാനിക്കുന്നതിനിടെ നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷമാണ് പോലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

majeed

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം എസ്ഡിപിഐ നടത്തിയ സമരം കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയായിരുന്നു. കേരള പോലീസ് അതില്‍ പ്രകോപിതരാകേണ്ട ആവശ്യമില്ല. തല്ലിച്ചതച്ചും, ജാമ്യമില്ലാ കേസുകള്‍ ചുമത്തിയും ജനരോഷത്തെ അമര്‍ച്ച ചെയ്യാമെന്നത് വ്യാമോഹം മാത്രമാണ്. പ്രവര്‍ത്തകരെ മാരകമായി പരിക്കേല്‍പിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും  അബ്ദുല്‍ മജീദ് ഫൈസി അവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss