|    Mar 23 Thu, 2017 4:06 pm
FLASH NEWS

പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ 40 കത്തികള്‍

Published : 20th August 2016 | Posted By: mi.ptk

knive_

അമൃത്‌സര്‍: പോലീസുകാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രിക്രിയയിലൂടെ പുറത്തെടുത്തത് 40 കത്തികള്‍. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളിനെ എന്‍ഡോസ്‌കോപ്പി നടത്തിയപ്പോഴാണ് വയറ്റില്‍ കത്തികള്‍ കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയ നടത്തി കത്തികള്‍ പുറത്തെടുക്കുകയായിരുന്നു.
മാനസിക പ്രശ്‌നമുള്ള ഇയാള്‍ പലസമയങ്ങളിലായി വിഴുങ്ങിയ കത്തികളാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് മാസമായി 40 കത്തികളാണ് ഇയാള്‍ വിഴുങ്ങിയത്. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

(Visited 438 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക