|    May 25 Thu, 2017 9:03 am
FLASH NEWS

പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Published : 21st August 2016 | Posted By: mi.ptk

gun death

കൊച്ചി: വാഴക്കാലയില്‍ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വാഴക്കാലയില്‍ രാത്രി പെട്രോളിങ്ങിനിടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന പോലീസ് പിസ്റ്റലില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് നിഗമനം. നെഞ്ച് തുളച്ച് കയറിയ വെടിയുണ്ട ജീപ്പിന്റെ സീറ്റും തുളച്ച് പുറത്ത് വീണു. മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day