|    May 24 Wed, 2017 6:15 am
FLASH NEWS

പോലീസുകാരെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Published : 19th August 2016 | Posted By: mi.ptk

SFI_police

കൊല്ലം: ചവറ കെഎംഎല്‍എല്ലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്തരെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ചവറ എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, സിവില്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ബെനഡിക് എന്നിവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്.
മോക്ഡ്രില്‍ നടക്കുന്നിനിടെ പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി ജ്ാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചവറ സിഐ ഗോപകുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day