|    Oct 18 Thu, 2018 5:01 am
FLASH NEWS
Home   >  Kerala   >  

പോലീസുകാരെ മര്‍ദ്ദിച്ച സംഭവം; എസ്എഫ്‌ഐ നേതാവടക്കം 10 പേര്‍ക്കെതിരെ കേസ്

Published : 21st September 2017 | Posted By: mi.ptk

തൊടുപുഴ: പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവടക്കം പത്തുപേരെ പ്രതിയാക്കി  കേസെടുത്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എംഎസ് ശരത് അടക്കം പത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, സംഘം ചേരല്‍ എന്നിവയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പോലീസ് സ്‌റ്റേഷനുമുന്നില്‍ വച്ചായിരുന്നു സംഭവം.ഏഴ് വാഹനങ്ങളിലാണ് എസ്എഫ്‌ഐ ജില്ലാ നേതാവ് എം എസ് ശരത്, അമല്‍ കൃഷ്ണ തുടങ്ങിയവര്‍ തൊടുപുഴയിലെത്തിയത്. ഐച്ച്ആര്‍ഡിയില്‍ പഠിക്കുന്ന മറ്റൊരു സംഘത്തെ പിന്തുടര്‍ന്നു വന്ന് തൊടുപുഴ സ്‌റ്റേഷനുമുന്നിലെത്തിയപ്പോഴാണ് കിട്ടിയത്. ഇവരെ മര്‍ദ്ദിക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയ പോലീസിനെയും മര്‍ദ്ദിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss