|    Aug 20 Sun, 2017 10:42 pm
FLASH NEWS
Home   >  Kerala   >  

പോലീസില്‍ മത ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കെടി ജലീല്‍

Published : 29th October 2016 | Posted By: mi.ptk

kt-jaleel

കോഴിക്കോട്: പോലീസ് സേനയില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന്  മന്ത്രി കെടി ജലീല്‍. ഇസ്ലാം മതവിശ്വാസത്തില്‍ താടിവെക്കുന്നത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇത്തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുന്നവരുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന് ഒരു ചിഹ്നം മാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിയമസഭയില്‍ ലീഗ് എംഎല്‍എ ടിവി ഇബ്രാഹീം ആണ് മുസ്ലിം പോലീസുകാരെ താടിവെക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് ജലീലും ലീഗ് എംഎല്‍എമാരും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക