|    Jul 21 Fri, 2017 10:24 pm
FLASH NEWS
Home   >  Kerala   >  

പോലീസിലെ ചിലരുടെ പെരുമാറ്റങ്ങള്‍ സേനയ്ക്കും സര്‍ക്കാരിനും മാനക്കേടുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി

Published : 6th August 2016 | Posted By: mi.ptk

pinarayi-vijayan-3

തൃശൂര്‍:പോലീസ് സേനയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ പോലീസിനും കേരള സര്‍ക്കാരിനും മാനക്കേടുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 517 പേരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് വേട്ടയ്ക്കിടെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച ഒരാളുടെ ചിത്രം ഇമെയില്‍ തനിയ്ക്ക് കിട്ടിയിരുന്നതായും ഒറ്റപ്പെട്ടതാണെങ്കിലും ഇത് അപമാനകരമായ സംഭവമാണെന്നും പിണറായി പറഞ്ഞു. ആധുനിക കാലത്തെ പോലീസ് മൂന്നാം മുറ പ്രയോഗിക്കുന്നതും മോശപ്പെട്ട ഭാഷ ഉപയോഗിക്കുന്നവരും ആകരുത്. പരാതിയുമായി എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്നതാവണം അവരുടെ പെരുമാറ്റം. അടിക്കിടെ പോലീസ് തെളിയിച്ച പ്രമാദമായ കേസുകള്‍ മൂന്നാംമുറയിലൂടെയുള്ളതല്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയായിരുന്നു. സംസ്ഥാനത്തെ പോലീസ് സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, രാജേഷ് ദിവാന്‍ ഐപിഎസ്, നിതിന്‍ അഗര്‍വാള്‍ ഐപിഎസ്, മഹിവാന്‍ യാദവ് ഐപിഎസ്, സി വിജയന്‍ ഐപിഎസ് എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക