|    Oct 15 Mon, 2018 6:09 pm
FLASH NEWS
Home   >  National   >  

പോലീസിന്റെ ഏജന്റാകാനെന്ന വ്യാജേന വിളിച്ചുവരുത്തി മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്നു

Published : 18th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പോലീസിന്റെ ഏജന്റാകാനെന്ന വ്യാജേന വിളിച്ചുവരുത്തി മുസ്‌ലിം യുവാവിനെ വെടിവച്ചുകൊലപ്പെടുത്തി. ഹരിയാനയിലെ മേവാത്ത് നൂഹിലാണ് സംഭവം. നൂഹിലെ ഖഡ്ഖഡി ഗ്രാമത്തിലെ ഇസ്‌ലാമിന്റെ മകന്‍ മുന്‍ഫൈദാണ് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
തന്നെ പോലീസ് സമീപിച്ച കാര്യം മുന്‍ഫൈദ് വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. തന്റെ പേരില്‍ ഇതിന് മുന്‍പ് ചുമത്തിയ കള്ളക്കേസുകളെല്ലാം ഒഴിവാക്കി തരാമെന്നും പകരം തങ്ങളെ സഹായിക്കണമെന്നും പോലീസ് പറഞ്ഞതായും മുന്‍ഫൈദ് വീട്ടുകാരെ അറിയിച്ചിരുന്നു. കള്ളക്കേസിന്റെ പേരില്‍ മകനെ നിരന്തരം പോലീസ് ഉപദ്രവിക്കുന്നതിറിയാവുന്ന വീട്ടുകാര്‍ പോലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ മുന്‍ഫൈദിനെ ഉപദേശിക്കുകയായിരുന്നു.
എന്നാല്‍ കാലാപഹദ് ഘട്ടിയില്‍ വച്ച് തങ്ങളുടെ മകന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടതെന്ന് മുന്‍ഫൈദിന്റെ പിതാവ് പറഞ്ഞു. പോലീസ് ഗൂഢാലോചന നടത്തി തങ്ങളുടെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍ഫൈദിനൊപ്പം അതേ ഗ്രാമത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ മറ്റ് യുവാക്കളുടെ മുന്നില്‍ വച്ചാണ് വ്യാജ ഏറ്റുമുട്ടലിലൂടെ മുന്‍ഫൈദിനെ കൊലപ്പെടുത്തിയത്.
നൂഹിന്റെ മൃതദേഹത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്.
അജ്ഞാതരായ ചിലരാണ് മുന്‍ഫൈദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം. അജ്ഞാതരായ ആരോ മുന്‍ഫൈദിന്റെ കഴുത്തിന് വെടിവക്കുകയായിരുന്നുവെന്നും പരിക്കേറ്റുകിടന്ന മുന്‍ഫൈദിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നുമാണ് എഫ്‌ഐആറിലുള്ളത്. അതേസമയം, മുന്‍ഫൈദിന്റെ പിതാവിന്റെ മൊഴി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss