|    May 27 Sat, 2017 6:06 am
FLASH NEWS

പോലീസിനെ കണ്ട് പുഴയില്‍ ചാടിയ മണല്‍വാരല്‍ തൊഴിലാളി മരിച്ചു

Published : 11th August 2016 | Posted By: mi.ptk

കാസര്‍കോട്: പോലീസിനെ കണ്ട് പുഴയില്‍ ചാടിയ മണല്‍വാരല്‍ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ നീലേശ്വരം പുഴയിലെ കച്ചേരിക്കടവിലാണ് സംഭവം ഉണ്ടാത്. നീലേശ്വരം നളന്ദ റിസോട്ടിന് സമീപത്തെ എം രവി(45) ആണ് മരിച്ചത്. രവിയുടെ കൂടെ പുഴയില്‍ ചാടിയ നാരായണന്‍, പ്രേമന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. തോണിയില്‍ നിന്ന് മണല്‍ കരയിലേയ്ക്ക് തള്ളുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെയില്‍ മറ്റൊരു പ്രതിയെത്തേടി പോലീസ് വാഹനം ഇതുവഴി എത്തുന്നത്. തങ്ങളെ പിടികൂടാനാണ് പോലീസ് എത്തിയതെന്ന് കരുതിയാണ് പ്രതികള്‍ പുഴയില്‍ ചാടിയത്. ഏറെ നേരം പുഴയില്‍ നടത്തിയ തിരച്ചിലിലാണ് രവിയുടെ മൃതദേഹം കെണ്ടത്തിയത്. ഭാര്യ ബിന്ദു, മക്കള്‍ വൈഷ്ണവ്, ഗോഗുല്‍. സഹോദരങ്ങള്‍ രഘു, രാജന്‍, വത്സല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day