|    Apr 26 Thu, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പോലിസ് ഹിജാബ് അഴിപ്പിച്ച കേസ്: 60,000 ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കി

Published : 6th March 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പോലിസ് കസ്റ്റഡിയില്‍ ഹിജാബ് നീക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന കേസ് പെണ്‍കുട്ടിക്ക് 60,000 ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കി. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് രേഖകള്‍ സമര്‍പ്പിച്ചത്.  2012ല്‍ ബ്രൂക്ലിനിലെ ഹൈസ്‌കൂളില്‍ നിന്നു സഹപാഠികളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയോട് ഫോട്ടോ എടുക്കുന്നതിന് വനിതാ പോലിസ് ഓഫിസര്‍ ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിച്ചു. പൊതുയിടങ്ങളില്‍ ഹിജാബ് അഴിക്കുന്നത് തന്റെ വിശ്വാസത്തിനെതിരാണെന്നും അത് സ്വകാര്യമായി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അതു പരിഗണിച്ചില്ലെന്നുമായിരുന്നു പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss