|    Sep 20 Wed, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സ്‌റ്റേഷനു നേരെ ബോംബേറ്

Published : 8th July 2016 | Posted By: SMR

കണ്ണൂര്‍: ചക്കരക്കല്ല് പോലിസ് സ്‌റ്റേഷന് നേരെ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെ 4.25ഓടെയാണ് രണ്ട് നാടന്‍ ബോംബുകളെറിഞ്ഞത്. പ്രധാന കവാടത്തിന് സമീപത്തെ റോഡില്‍ വീണ് ബോംബ് പൊട്ടിയതിനാല്‍ സ്റ്റേഷന് കേടുപാടോ ആളുകള്‍ക്ക് പരിക്കോ സംഭവിച്ചില്ല.
ചൊവ്വാഴ്ച രാത്രി 12ഓടെ കാപ്പാട് ക്ഷേത്രത്തിന് സമീപം ചേലോറ റോഡില്‍ ബൈക്കില്‍ വരുകയായിരുന്ന രണ്ട്‌പേരെ ഒരു സംഘം ആക്രമിച്ചിരുന്നു. കെഎല്‍ എഡി 5121 ബൈക്ക് തടഞ്ഞുനിര്‍ത്തി കൊടകര സ്വദേശികളായ നിധീഷ്, ഷിജില്‍ എന്നിവരെയാണ് ആക്രമിച്ചത്. കാപ്പാട് വി പി ഹൗസില്‍ റഈസ്, അഞ്ചരക്കണ്ടി ഹൗസില്‍ പ്രജില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ബെക്കുകളിലെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് ഇരുവരും പരാതി നല്‍കിയത്. നിധീഷിന്റെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.
കേസിലെ പ്രതികള്‍ക്കുവേണ്ടി പുലര്‍ച്ചെ മൂന്നോടെ പോലിസ് കാപ്പാട് മേഖലയിലെ വീടുകളില്‍ റെയ്ഡ് നടത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് സ്‌റ്റേഷന് നേരെ ബോബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണു സൂചന. ബോംബേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആരോപിച്ചു.
അതേസമയം, പ്രതികളെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നാണു പോലിസ് പറയുന്നത്. ബോംബെറിഞ്ഞവരെ പോലിസ് വ്യാപകമായ റെയ്ഡ് നടത്തുന്നുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടി, ചക്കരക്കല്ല് എസ്‌ഐ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക