|    Jul 25 Tue, 2017 4:22 am
FLASH NEWS

പോലിസ് സ്‌റ്റേഷനുകളില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

Published : 14th July 2017 | Posted By: fsq

 

തലശ്ശേരി: പോലിസ് മര്‍ദനങ്ങളില്‍ പരിക്കേറ്റ രണ്ടു യുവാക്കളെ തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മട്ടന്നൂര്‍, ചൊക്ലി പോലിസ് സ്‌റ്റേഷനുകളില്‍ വച്ചാണ് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് ക്രൂരമായി മര്‍ദിച്ചത്. ചൊക്ലി നിടുമ്പ്രത്തെ ടി വി ഹൗസില്‍ മുഹമ്മദ് താഹ(22), മട്ടന്നൂര്‍ നടുവിനാട്ടെ ആശാരി ജോലി നോക്കുന്ന കേളപ്പൊയില്‍ വീട്ടില്‍ വി പി രാജേഷ് (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് ബുധനാഴ്ച രാത്രി നിടുമ്പ്രം വെള്ളാച്ചേരി പള്ളിക്ക് സമീപം ബൈക്ക് നിര്‍ത്തി പള്ളിയില്‍ നിസ്‌കാരത്തിന് പോയതായിരുന്നു മുഹമ്മദ് താഹ. തിരിച്ചുവന്നപ്പോള്‍ ചൊക്ലി എസ് ഐയും സംഘവും മുഹമ്മദ് താഹയുടെ ബൈക്കും മറ്റ് രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ രേഖകളും മറ്റും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ രേഖകളുമായി പോലിസ് സ്‌റ്റേഷനിലെത്തിയ താഹയെ ലാത്തിയുപയോഗിച്ച് വയറിലും കാലിലും മര്‍ദിക്കുകയും  കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്തതായാണ്്് പരാതി. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നടുവനാട്ടെ വി പി രാജേഷിനെ മട്ടന്നൂര്‍ പോലിസ് ബുധനാഴ്ച രാവിലെ ജോലി സ്ഥലത്ത് വച്ച്് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഎം പ്രവര്‍ത്തകനായ രാജേഷിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.  സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെ കാണിക്കാതെ സ്‌റ്റേഷന് പിന്നിലൂടെ പോലിസ് ജീപ്പില്‍ രാജേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും ചികില്‍സിച്ചശേഷം വീണ്ടും മട്ടന്നൂര്‍ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. രാത്രിയോടെ ബന്ധുക്കളുടെ ജാമ്യത്തില്‍ രാജേഷിനെ വിട്ടയച്ചു. വീട്ടിലെത്തി വീണ്ടും ദേഹാസ്ഥസ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ  തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിക്കും വയറിനും കാലിനുമാണ് രാജേഷിന് പരിക്കേറ്റത്. സംഭവം സംബന്ധിച്ച് ഇരുവരും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക