|    Sep 24 Sun, 2017 6:48 am
FLASH NEWS

പോലിസ് സ്‌റ്റേഷനില്‍ സെല്‍ഫി: യുവാക്കള്‍ക്കെതിരേ കേസെടുത്തു

Published : 11th November 2016 | Posted By: SMR

കൊല്ലം: പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന നാട്ടുകാരുടെ പരാതിയില്‍ പോലിസ് പിടിയിലായ യുവാക്കള്‍ പോലിസ് തൊപ്പിയണിഞ്ഞ് സ്‌റ്റേഷനില്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ ശക്തികുളങ്ങര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയതിനാണ് കേസ്. പള്ളിത്തോപ്പ് സ്വദേശി സാജ് അലോഷ്യസ്(25), കന്നിമേല്‍ച്ചേരിയില്‍ ടോണി(26), ശക്തികുളങ്ങര കുറുമംഗലത്ത് തോപ്പില്‍ ബിജോയ്(24)എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശക്തികുളങ്ങര തുറമുഖത്തിനടുത്തിരുന്ന് പരസ്യമായി മദ്യപിച്ച ഒമ്പത് യുവാക്കളെ ഞയറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ശക്തികുളങ്ങര പോലിസ് പിടികൂടിയത്. മദ്യപന്‍മാരോട് പോലിസ് മുറ ഉപയോഗിക്കാതെ മാന്യമായി പെരുമാറി സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നു. ഇതിനിടയിലാണ് പോലിസുകാരുടെ കണ്ണ് വെട്ടിച്ച് തൊപ്പി അണിഞ്ഞ് സെല്‍ഫിയെടുത്തത്. സ്‌റ്റേഷനില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ നവമാധ്യമങ്ങളില്‍ ചിത്രം പങ്ക് വച്ച് യുവാക്കള്‍ ആഘോഷം തുടങ്ങി. സാജ് അലോഷ്യസാണ് ഫീലിങ് ഹാപ്പി ഫ്രം കാവനാട് പോലിസ് സ്‌റ്റേഷന്‍ എന്ന കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുയുവാക്കള്‍ക്കെതിരേ കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക