|    May 23 Tue, 2017 2:19 pm
FLASH NEWS

പോലിസ് സ്‌റ്റേഷനില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; അന്വേഷണം ഊര്‍ജിതം

Published : 10th July 2016 | Posted By: SMR

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ യുവാവിനെ പോലിസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയസംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് സിഐ കെ വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. കുളപ്പുറം സ്വദേശിയും കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ താമസക്കാരനുമായ വിളയാങ്കോട് ഡിവിഷനിലെ ചുമട്ടു തൊഴിലാളി ജസ്റ്റിന്‍ അഗസ്റ്റി(28)നാണ് പോലിസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്.
യുവാവ് ഇപ്പോള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ച രാത്രി 8.30ഓടെ പയ്യന്നൂര്‍ ഭാഗത്തേക്ക് കാറോടിച്ച് പോവുമ്പോള്‍ പിറകില്‍ നിന്ന് പോലിസ് വാഹനം ഹോണടിച്ചിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയപ്പോള്‍ നാഭിക്ക് ചവിട്ടി മുട്ടുകുത്തിച്ച ശേഷം ദേഹമാസകലം എസ്‌ഐയും പോലിസ് വാഹനത്തിന്റെ ഡ്രൈവറും ചേര്‍ന്ന് ലാത്തികൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പരാതി. യൂവാവിന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ശേഷം യുവാവിനെ പോലിസ് തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി മദ്യപിച്ചിരുന്നോ എന്ന പരിശോധന നടത്തി സഹോദരനോടൊപ്പം വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അടിയേറ്റ ഭാഗം പഴുത്തതോടെയാണ് ബന്ധുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഇതോടെയാണ് ക്രൂരമര്‍ദ്ദനത്തിന്റെ വിവരം വാര്‍ത്തയാവുന്നത്. എന്നാല്‍ ജസ്റ്റിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മദ്യ ലഹരിയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ പരിശോധിപ്പിച്ച ശേഷം വിട്ടയക്കുകയുമാണ് ചെയ്തതെന്നാണ്‌പോലിസ് ഭാഷ്യം. പസംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ട് സിഐടിയു നേതാക്കളും പ്രവര്‍ത്തകരും പരിയാരം പോലിസ് സ്‌റ്റേഷനിലെത്തി ഉപരോധം നടത്തിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day